പാമ്പിഴഞ്ഞപാറ താമസക്കാര്‍ക്ക് കൈവശാവകാശ രേഖ ഉടന്‍ നല്‍കണം - സോളിഡാരിറ്റി
കോഴിക്കോട്: തിരുവമ്പാടി പഞ്ചായത്തിലെ പാമ്പിഴഞ്ഞപാറയില്‍ താമസിക്കുന്ന എണ്‍പത്തി ഏഴോളം കുടുംബങ്ങള്‍ക്ക് ഭൂമിയുടെ കൈവശാവകാശ രേഖ നല്‍കാന്‍ സര്‍ക്കാര്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. കഴിഞ്ഞ നാല്‍പ്പതിലതികം വര്‍ഷങ്ങളായി ഇവിടെ ജീവിക്കുന്ന കുടുംബങ്ങള്‍ ദുരിതക്കയത്തിലണ്. ശുചിത്വത്തിണ്റ്റെയും ആരോഗ്യ സംരക്ഷണത്തിണ്റ്റെയും പെരുമ്പറയടിക്കുമ്പോള്‍ ഇവിടെ ജീവിക്കുന്ന കുടുംബങ്ങള്‍ക്ക് കക്കൂസുകളും കുടിവെള്ള സൌകര്യങ്ങളുമില്ല. കോളനിയിലേക്ക് പാറയിലൂടെ നിര്‍മ്മിച്ച നടപ്പാത പാതിവഴിയില്‍ വെച്ച് നിര്‍ത്തിയതായാണ് മനസ്സിലാകുന്നത്. ജീവന്‍ പണയം വെച്ചാണ് കുട്ടികളുള്‍പ്പെടേയുള്ള കോളനി നിവാസികള്‍ ഈവഴിയിലൂടെ നടക്കുത്. ചോര്‍ന്നൊലിക്കുന്ന കുടിലുകളില്‍ കഴിയുന്ന ഈ ജനങ്ങളുടെ പുനരധിവാസത്തിണ്റ്റെ വിഷയം വരുമ്പോള്‍ പട്ടയമില്ല എന്ന ഞൊണ്ടി ന്യായമാണ് പലപ്പോഴും പറയാറ്. വേണ്ട നടപടിക്രമങ്ങള്‍ അതികൃതര്‍ ഉടന്‍ സ്വീകരിച്ചില്ലെങ്കില്‍ സോളിഡാരിറ്റി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കും. തിരുവമ്പാടി ഏരിയാ സന്ദര്‍ശനത്തിണ്റ്റെ ഭാഗമായി പാമ്പിഴഞ്ഞപാറയില്‍ എത്തിയതായിരുന്നു അദ്ദേഹം. ചെറുവളപ്പ്, കൂമ്പാറ, പുല്ലൂരാമ്പാറ തുടങ്ങിയ വിവിധ പ്രദേശങ്ങള്‍ അദ്ദേഹത്തിണ്റ്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. പുല്ലൂരാമ്പാറയിലെ നിവാസികള്‍ക്ക് ദുരിതം വിതച്ച് മലിനീകരണ കേന്ദ്രങ്ങളായി മാറിയ അനധികൃത പന്നി ഫാമുകള്‍ അടച്ചു പൂട്ടാന്‍ പഞ്ചായത്ത് മുന്നോട്ട് വരാത്ത പക്ഷം നിയമ നടപടികളുള്‍പ്പെടെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ സോളിഡാരിറ്റി തീരുമാനിച്ചു. വെണ്ടേക്കാം പൊയില്‍ ആദിവാസി കോളനിയില്‍ വൈദ്യുതീകരണം ഉള്‍പ്പെടേയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഷാഫി മൂഴിക്കല്‍, സെക്രട്ടറിയേറ്റ് അംഗം എം.പി.അബ്ദുല്‍ ജലീല്‍, മേഖലാ പ്രസിഡണ്ട് സുഭാന്‍ ബാബു, ഏരിയാ പ്രസിഡണ്ട് ഉമ്മര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.