
എസ്.എം.എം.കോയ ലെപ്രസി ഡി.ഡി. ഹോം അന്തേവാസികള്‍ക്ക് ഭക്ഷണവും മരുന്നുമായി സോളിഡാരിറ്റി പ്രവര്‍ത്തകര്‍. രോഗം പിടിപെട്ട് വര്‍ഷങ്ങളായി രോഗം പൂര്‍ണ്ണമായും സുഖപ്പെട്ടിട്ടും സ്വന്തം വീട്ടിലേക്ക് പോകാന്‍ പല കാരണങ്ങളാല്‍ സാധിക്കാതെവന്ന ൪൬ അന്തേവാസികള്‍ക്ക് വേണ്ടി സോളിഡാരിറ്റി തുടക്കം കുറിച്ച വിവിധ സേവനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഭക്ഷണ സാധനങ്ങള്‍ കെ.വി. അബൂബക്കറിന് നല്കി സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ഫൈസല്‍ കൊച്ചി നിര്‍വ്വഹിച്ചു. അന്തേവാസികള്‍ക്കുള്ള മരുന്ന് കിറ്റ് ഗ്രോ വാസു, രാഘവന് നല്കി. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് കെ.വി.അബ്ദുറസാഖ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ടി.കെ.ജുമാന് അദ്ധ്യക്ഷത വഹിച്ചു. ഹുസൈന് മാസ്റ്റര്‍, സൈതലവി, സലീം വെള്ളിപറമ്പ്, എന്നിവര്‍ ആശംസാകള്‍ നേര്‍ന്നു. വി.യൂസുഫ് മൂഴിക്കല്‍ സ്വാഗതവും എം.അബ്ദുല്‍ ഖയ്യും നന്ദിയും പറഞ്ഞു.

Very good. Keep it up
ReplyDelete