Saturday, August 8, 2009

ആസിയാന്‍ കരാര്‍ ഒപ്പിടരുതെന്നൊവശ്യപ്പെട്ടുകൊണ്ട്‌



ആസിയാന്‍ കരാര്‍ ഒപ്പിടരുതെന്നൊവശ്യപ്പെട്ടുകൊണ്ട്‌ കാര്‍ഷികോല്‍പ്പങ്ങളും മത്സ്യബന്ധനോപകരണങ്ങളുമേന്തി സോളിഡാരിറ്റി നഗരത്തില്‍ നടത്തിയ പ്രകടനം ശ്രദ്ധേയമായി. തേങ്ങ, അടക്ക, റബ്ബര്‍, വാഴക്കുല തുടങ്ങിയ കാര്‍ഷികോല്‍പ്പങ്ങളും മത്സ്യബന്ധന വലകളും വഹിച്ചാണ്‌ പ്രകടനം നടത്തിയത്‌. കര്‍ഷകരെ ആത്മഹത്യയിലേക്ക്‌ നയിക്കുകയും കടലിണ്റ്റെ മക്കളെ വറുതിയിലേക്ക്‌ നയിക്കുകയും ചെയ്യു കരാറില്‍ നിന്ന് പിന്‍മാറാന്‍ ഭരണകൂടം തെയ്യാറാവണമെന്ന് പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. പ്രകടനത്തിന്‌ ജില്ലാസമിതി അംഗങ്ങളായ എം.അബ്ദുല്‍ ഖയ്യൂം, എം.പി.അബ്ദുല്‍ ജലീല്‍, സി.പി.ജൌഹര്‍ എിവര്‍ നേതൃത്വം നല്‍കി. കിഡ്സന്‍ കോര്‍ണ്ണറില്‍ ചേര്‍ന്ന പൊതുയോഗം ജില്ലാപ്രസിഡണ്റ്റ്‌.റസാഖ്‌ പാലേരി ഉദ്ഘാടനം ചെയ്തു. എസ്‌.യു.സി.ഐ. ജില്ലാ കമ്മിറ്റി അംഗം പി.എം. ശ്രീകുമാര്‍, നബീല്‍ ചാലിയം എിവര്‍ സംസാരിച്ചു.

No comments:

Post a Comment

Followers