Monday, November 21, 2011

മലബാര്‍ വികസന വിവേചനത്തിന് താക്കീതായി വിപ്ലവ യുവത സെക്രട്ടറിയേറ്റ് വളഞ്ഞു.



തിരുവനന്തപുരം: മലബാര്‍ വികസന വിവേചനത്തിനെതിരെ ഭരണകൂടങ്ങള്‍ക്ക് താക്കീതു നല്‍കി പ്രതിക്ഷേധകൊടുങ്കാറ്റായി ആയിരക്കണക്കിന് സോളിഡാരിറ്റി പ്രവര്‍ത്തകര്‍  സെക്രട്ടറിയേറ്റ് വളഞ്ഞു. സെക്രട്ടറിയേറ്റിന്റെ നാല് കവാടങ്ങളും അനക്‌സും ഉപരോധിച്ച് നടത്തിയ സമരത്തില്‍ ഭരണ സിരാകേന്ദ്രം 7 മണിക്കൂര്‍ സ്തംഭിച്ചു.

പുലര്‍ച്ചെ 6 മണിക്കു തന്നെ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്റെ കവാടങ്ങളില്‍ ഉപരോധം തീര്‍ത്തു. സെക്രട്ടറിയേറ്റിനെ ചുറ്റി വലയവും തീര്‍ത്ത സമരം യുവശക്തിയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. ആറ് ജില്ലകളിലായി 42% കേരള ജനത അധിവസിക്കുന്ന മലബാറിനോട് കേരളത്തിലെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കടുത്ത അവഗണനയാണ് കാട്ടുന്നതെന്നു തെളിയിക്കുന്ന പ്ലക്കാര്‍ഡുകളും ബാനറുകളും മുദ്രാവാക്യങ്ങളും സമരത്തില്‍ ഉയര്‍ന്നു.

 ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍ സമരം ഉദ്ഘാടനം ചെയ്തു. മലബാറിനോട് മാറി മാറി വന്ന സര്‍ക്കാരുകള്‍ പൊറുക്കാനാവാത്ത അവഗണനയാണ് കാട്ടിയിട്ടുള്ളതെന്ന് മലബാറിന്റെ വികസനവുമായി ബന്ധപ്പെട്ട് കമ്മീഷനെ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മലബാര്‍ മേഖലയോട് സര്‍ക്കാറുകള്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ഇതിനെതിരെ ജനങ്ങള്‍ തെരുവിലേക്കിറങ്ങുന്ന സാഹചര്യമുണ്ടാക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വിദ്യഭ്യാസ വകുപ്പും വ്യവസായ വകുപ്പും ഏറെക്കാലം കയ്യാളിയത് മലബാറില്‍ നിന്നുള്ള മന്ത്രിമാരായിരുന്നിട്ടും ഈ മേഖലകളിലെ വികസനം വട്ടപൂജ്യമാണ്. ഇനിയും ഇത് തുടര്‍ന്നാല്‍ തെലുങ്കാനയും ഝാര്‍ഖണ്ഡും നമുക്ക് നല്‍കുന്ന പാഠങ്ങല്‍ ഭരണകൂടങ്ങള്‍ ഓര്‍ക്കണം. കോഴിക്കോട്ട സെക്രട്ടറിയേറ്റ് അനക്‌സസും ഹൈക്കോടതി ബഞ്ചും സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തുല്യനീതി ജനാധിപത്യ സംവിധാനത്തില്‍ അനിവാര്യമാണെന്നു പ്രമുഖ മാധ്യമ നിരൂപകന്‍ കെ.ഭാസുരേന്ദ്രബാബു പറഞ്ഞു. മലബാറുകാര്‍ക്കു കിട്ടണ്ടത് നിഷേധിക്കുന്നത് ജനാധിപത്യ സംവിധാനങ്ങള്‍ക്ക യോജിച്ചതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലബാറുകാരെ രണ്ടാംകിട പൗരന്‍മാരായി കണക്കാക്കുന്ന രീതി അവസനാപ്പിത്തണമെന്നും ഇത് ജനാധിപത്യ കേരളത്തിന് ഭൂഷണമല്ലെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ നൗഷാദ് പറഞ്ഞു. കുറ്റകരമായ അനീതിക്കെതിരം ഭരണകൂടങ്ങളെ അസ്വസ്ഥമാക്കുന്ന പ്രക്ഷോഭങഅങള്‍ ലോകമെങ്ങും നടക്കുന്നതില്‍ നിന്ന് കേരള സര്‍ക്കാര്‍ പാഠം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ അക്ബറലി, എന്‍വൈ.എല്‍  പ്രസിഡന്റ് ബുഹാരി മന്നാനി, സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് വേളം, എസ്.ഐ ഒ സംസ്ഥാന  പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, മദ്യ നിരോധന സമിതി പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, കെ.എ ഷഫീഖ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മാരായ റസാഖ് പാലേരി, കെ. സജീദ് തൂടങ്ങിയവര്‍ സംസാരിച്ചു.

വിവിധ കലാരൂപങ്ങള്‍ , താള മേളങ്ങള്‍ ചെറു പ്രകടനങ്ങള്‍ എന്നിവ സമരത്തിന് തിളക്കം നല്‍കി. രാവിലെ കന്റോണ്‍മെന്റ് ഗേറ്റില്‍ നിന്നാണ് ഉപരോധ സമരം ആരംഭിച്ചത്. ഉച്ചക്ക ഒരുമണിവരെ സെക്രട്ടറിയേറ്റിന്റ െപ്രവര്‍ത്തനം ഉപരോധത്തില്‍ സ്തംഭിച്ചു

No comments:

Post a Comment

Followers