Monday, November 21, 2011

കൊടിയത്തൂര്‍ സംഭവം: സമുദായ വേട്ട അവസാനിപ്പിക്കണം -സോളിഡാരിറ്റി

കോഴിക്കോട്: കൊടിയത്തൂരില്‍ നടന്ന കൊലപാതകത്തിന്‍െറ മറവില്‍ മുസ്ലിം സമുദായത്തെയും പ്രദേശത്തെയും അവമതിക്കാനുള്ള ചില രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ശ്രമം അപലപനീയമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.  കൊലപാതകം അപലപനീയമാണ്. പ്രതികളെ ഉടന്‍ പിടികൂടി ശിക്ഷിക്കണം. സാമൂഹിക വിരുദ്ധരായ ചിലര്‍ നടത്തിയ അക്രമപ്രവര്‍ത്തനത്തെ ഊഹാപോഹങ്ങളും ദുസ്സൂചനകള്‍ കലര്‍ന്ന പദപ്രയോഗങ്ങളും നടത്തി സമുദായവേട്ടക്ക് കാരണമാക്കുന്നത് അവസാനിപ്പിക്കണം. സംഘപരിവാറിന്‍െറയും ചില മതേതര രാഷ്ട്രീയ-മാധ്യമ പ്രവര്‍ത്തകരുടെയും സ്വരം ഒരേപോലെയാകുന്നത് ആശങ്കാജനകമാണ്. ലൗജിഹാദ് പോലെ തികച്ചും സാങ്കല്‍പിക കഥകള്‍ പടച്ച് സമുദായത്തെ വേട്ടയാടിയ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും തന്നെയാണ് കൊടിയത്തൂര്‍ സംഭവത്തിന്‍െറ മറവില്‍ സമുദായത്തെ അവമതിക്കുന്നത് എന്നത് യാദൃച്ഛികമല്ല. പ്രസിഡന്‍റ് ശിഹാബുദ്ദീന്‍ ഇബ്നുഹംസ അധ്യക്ഷത വഹിച്ചു.

No comments:

Post a Comment

Followers