കോഴിക്കോട്: കിനാലൂര്‍ നാലുവരിപ്പാത പരിസ്ഥിതിക്കും ജനജീവിതത്തിനും ഉയര്‍ത്തുന്ന ഭീഷണികള്‍ അണിനിരത്തി ശാസ്ത്ര സാഹിത്യപരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരിക്കെ ജനങ്ങള്‍ പാതക്ക് അനുകൂലമാണെന്ന തരത്തില്‍ നുണപ്രചാരണം നടത്തുന്നത് മന്ത്രി തോമസ് ഐസക് അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാളിക്കടവ് മുതല്‍ കിനാലൂര്‍വരെയുള്ള 26 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ ഇരകളാണ് കിനാലൂരില്‍ സമരവുമായി എത്തിയത്. എന്നാല്‍, മന്ത്രിയും കൂട്ടരും റോഡ് കിനാലൂര്‍ മുതല്‍ വട്ടോളിബസര്‍വരെയുള്ള നാലുകിലോമീറ്ററാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. യഥാര്‍ഥത്തില്‍ ഹിത പരിശോധന നടത്തേണ്ടതും സമ്മതപത്രം ഒപ്പിടുവിക്കേണ്ടതും മാളിക്കടവു മുതല്‍ കിനാലൂര്‍വരെയുള്ള പാതയുടെ ഇരുവശങ്ങളിലുമുള്ളവരില്‍നിന്നാണ്.
എന്നാല്‍, ഇപ്പോള്‍ വട്ടോളിബസാര്‍ മുതല്‍ കിനാലൂര്‍വരെയുള്ള 215 ഓളം സ്ഥലം ഉടമകളുടെ മാത്രം പ്രശ്‌നമായി വിഷയത്തെ കാണാനാണ് മന്ത്രിയും സി.പി.എമ്മും ശ്രമിക്കുന്നത്. ഇതില്‍തന്നെ സി.പി.എം പ്രവര്‍ത്തകരും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരുമായ ഏതാനും ആളുകളെ മാത്രമാണ് കൂടെനിര്‍ത്താന്‍ സാധിച്ചത്. ഇത് വിളിച്ചുപറഞ്ഞ് സമരത്തെ തകര്‍ക്കാന്‍ കഴിയുമെന്നത് മന്ത്രിയുടെ വ്യാമോഹമാണ്. സുതാര്യമായ ഹിതപരിശോധനയും സമരനേതാക്കളെ കൂടി ഉള്‍പ്പെടുത്തി സര്‍വകക്ഷി ചര്‍ച്ചയും നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment