Friday, May 21, 2010

ആരോപണങ്ങള്‍ കിനാലൂര്‍ സംഭവത്തിന്റെ ജാള്യത മറയ്ക്കാന്‍ -സോളിഡാരിറ്റി

കോഴിക്കോട്: കിനാലൂര്‍ സംഭവത്തിന്റെ ജാള്യത മറയ്ക്കാനാണ് സി.പി.എം. സോളിഡാരിറ്റിക്കെതിരെ വ്യാജആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് സോളിഡാരിറ്റി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സോളിഡാരിറ്റി നടത്തിയ ഏതു സമരത്തിനാണ് തീവ്രവാദ വര്‍ഗീയ അജന്‍ഡകള്‍ ഉള്ളതെന്ന് സി.പി.എം. വ്യക്തമാക്കണം. ജനകീയ മുന്നേറ്റങ്ങളെ മാവോയിസമായും വര്‍ഗീയതീവ്രവാദമായും ചിത്രീകരിക്കുകയാണ് സി.പി.എം. സോളിഡാരിറ്റിക്കെതിരെ വിദേശപണബന്ധം ആരോപിക്കുന്ന തോമസ് ഐസക് വിദേശപണം കൈപ്പറ്റി സാമ്രാജ്യത്വബന്ധമുള്ളവരുമായി ചേര്‍ന്ന് ഗവേഷണം നടത്തിയ ആളാണ്. ഇതിന്റെ പേരില്‍ ഇടതുപക്ഷത്തിനകത്തുനിന്നുതന്നെ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനുനേരെ ഉയര്‍ന്നിരുന്നു. സോളിഡാരിറ്റിയുടെ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് സംശയമുണ്ടെങ്കില്‍ അദ്ദേഹത്തിന് നേരിട്ട് അന്വേഷിക്കാമെന്നും സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ്, സംസ്ഥാന സമിതിഅംഗം സി. ദാവൂദ് എന്നിവരും പങ്കെടുത്തു.

1 comment:

  1. solidarity sindabad--go ahead---knock the evil things

    ReplyDelete

Followers