
നാദാപുരത്ത് മുസ്ളീം ലീഗിണ്റ്റെയും സി.പി.എമ്മിണ്റ്റെയും മറപിടിച്ച് രംഗത്തുള്ള സാമൂഹികവിരുദ്ധ ശക്തികളെ ഇരുപാര്‍ട്ടികളും കൈയൊഴിഞ്ഞെങ്കിലേ ഇടക്കിടെ നടക്കുന്ന സംഘര്‍ഷത്തിന് പരിഹാരമാവുകയുള്ളൂവെന്ന് സോളിഡാരിറ്റി സംസ്ഥാന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലീഗ് നേതാക്കളായ സൂപ്പി നരിക്കാട്ടേരി, മുഹമ്മദ് ബംഗ്ളത്ത്, എം.കെ.അഷ്‌റഫ്, സി.പി.എം.ഏരിയാ സെക്രട്ടറി പി.കെ. ബാലന്‍ മാസ്റ്റര്‍, വ്യാപാരി നേതാക്കളായ തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, ഏരത്ത് ഇഖ്ബാല്‍, കണ്ടേക്കല്‍ അബ്ബാസ്, എം.കുഞ്ഞബ്ദുള്ള മാസ്റ്റര്‍, തുടങ്ങിയവരുമായി നേതാക്കള്‍ ആശയവിനിമയം നടത്തി. നന്‍മയെ സ്നേഹിക്കുവരും ചുമതലാ ബോധമുള്ള പ്രസ്ഥാനങ്ങളും വ്യാപാരികളും ചേര്‍ന്ന് സംഘര്‍ഷത്തിനും കലാപത്തിനുമെതിരെ ജനകീയ കൂട്ടായ്മ രൂപപ്പെടുത്തണം. സംഘര്‍ഷത്തില്‍ ഇരുപക്ഷത്തെയും തീവ്രവാദ സംഘടനകളുടെ പങ്ക് തള്ളിക്കളയാന്‍ കഴിയില്ലെന്ന് ചോദ്യത്തിന് മറുപടിയായി നേതാക്കള്‍ വ്യക്തമാക്കി. കലാപമുക്തമായ നാദാപുരത്തിന് വേണ്ടി മുഴുവന്‍ രാഷ്ട്രീയകക്ഷികളെയും സന്നദ്ധ സംഘടനകളെയും വിശ്വാസത്തിലെടുത്ത് സോളിഡാരിറ്റി മുന്നിട്ടിറങ്ങി കൂട്ടായ്മ രൂപപ്പെടുത്തുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. സംസ്ഥാന പ്രസിഡണ്ട് പി.മുജീബ് റഹ്മാന്‍, സെക്രട്ടറി ടി.മുഹമ്മദ് വേളം, ജില്ലാ പ്രസിഡണ്റ്റ് കെ.വി അബ്ദു റസാഖ് പാലേരി, ജമാഅത്തെ ഇസ്ളാമി പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍, ഏരിയാ ഓര്‍ഗനൈസര്‍ സി.കെ.അബ്ദുല്ല മാസ്റ്റര്‍, സോളിഡാരിറ്റി മേഖലാ പ്രസിഡണ്ട് യു.മൊയ്തു, ഏരിയാ പ്രസിഡണ്ട് എം.സി.അബ്ദുല്‍ ഗഫൂറ്‍, ജില്ലാ പി.ആര്‍.സെക്രട്ടറി ഹസനുല്‍ബന്ന എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
solidarity itharam chila ettadukkalukal koodi shakthamayi nadathendathundu. Eee shramam prothsahajanakamanu
ReplyDeleteഅസ്സലാമുഅലൈക്കും...
ReplyDeleteഈ സൈറ്റിലേക്കുള്ള ലിങ്ക് സോളിഡാരിറ്റി നെറ്റ്‌വര്‍ക്കില്‍ ചേര്‍ത്തിരിക്കുന്നു. ഇവിടെ കൊടുക്കുന്ന വാര്‍ത്തകളുടെ ഒരു കോപ്പി സോളിഡരിറ്റി നെറ്റ്‌വര്‍ക്കിലും ചേര്‍ക്കുക. കോഴിക്കോട് നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ് ഉണ്ടാക്കുവാനും ക്ഷണിക്കുകയാണ്.
സസ്നേഹം,
അഡ്മിന്‍ - സോളിഡാരിറ്റി നെറ്റ്‌വര്‍ക്ക്
www.solidarityym.net
sorry enikkonnum parayanilla. karanam njan paranjath nadappil vannalo?
ReplyDelete