
കോരിച്ചൊരിയുന്ന മഴപോലും അവഗണിച്ച് നൂറുകണക്കിനു പേര്‍ അണിനിരന്ന സമര പ്രകടനം അധികൃതര്‍ക്ക് താക്കീതായി. ഒരു ദേശത്തെ തീരാദുരിതത്തിലേക്ക് തള്ളിവിട്ട ഞെളിയന്‍പറമ്പ് പ്രശ്നം പരിഹരിച്ചേ പറ്റൂ എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. തുടര്‍ന്ന് നടന്ന സമരസമ്മേളനം വിവിധ സമര നായകരുടെ വിജയഗാഥയുടെ വിളംബരമായി. പതിറ്റാണ്ടുകളായി ദുരിതം പേറുന്ന ഞെളിയന്‍പറമ്പ് പ്രശ്നത്തില്‍ അധികൃതരുടെ മൌനം ദുരൂഹമാണെന്ന് സമരക്കാര്‍ ആരോപിച്ചു. കോര്‍പ്പറേഷണ്റ്റെ നടപടി എന്ത് വില കൊടുത്തും ചെറുക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച്ച വൈകീട്ട് അരീക്കാട് ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം റഹ്മാന്‍ബസാര്‍ വഴി മോഡേണ്‍ ബസാറിലെത്തി. വൈകീട്ട് പെയ്ത ശക്തമായ മഴ വക വെക്കാതെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെതിയ നൂറുകണക്കിനാളുകള്‍ പ്രകടനത്തില്‍ പങ്ക്കൊണ്ടു. തുടര്‍ന്ന് നടന്ന സമര സമ്മേളനം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേല്‍ പൊക്കുടന്‍ ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂറ്‍ ഗ്രാമ പഞ്ചായത്തും കോര്‍പ്പറേഷനും ചേര്‍ന്നുള്ള ഒത്തുകളിയാണ് ഞെളിയന്‍പറമ്പ് പ്രശ്നത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമരം പൊളിക്കാന്‍ പല ശ്രമങ്ങളും നടക്കുന്നുണ്ട്. ഇവര്‍ എക്കാലവും കസേരകളില്‍ ഇരിക്കുമെന്ന് ധരിക്കേണ്ട. ചെങ്ങറയിലും പ്ളാച്ചിമടയിലും സമരത്തിലേര്‍പ്പെട്ടവര്‍ തന്നെയാണ് ഈ സമരത്തിണ്റ്റെയും ആളുകള്‍. സമരം തോറ്റ ചരിത്രം ഉണ്ടായിട്ടില്ലെന്ന കാര്യംകൂടി അധികൃതര്‍ അറിയണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഞെളിയന്‍പറമ്പ് പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ബാലറ്റ്പ്പെട്ടി ആയുധമാക്കി തിരിച്ചടിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച സോളിഡാരിറ്റി ജില്ലാ പ്രസിഡണ്റ്റ് കെ.വി. അബ്ദുറസാഖ് പാലേരി പറഞ്ഞു. സമരം വിജയിക്കുന്നത്‌വരെ സോളിഡാരിറ്റി ഒപ്പമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്ളാച്ചിമട സമരസമിതി കവീനര്‍ വിളയോടി വേണുഗോപാല്‍, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സാജിദ്, കബിത മുഖോപാധ്യായ, കെ.പി.രാമനുണ്ണി, ഓടാനവട്ടം വിജയപ്രകാശ്, എസ്.ഐ.ഒ.ജില്ലാ പ്രസിഡണ്റ്റ് കെ.പി.സലാം, മുക്കത്തെ കുത്തകവിരുദ്ധ സമര സമിതി ചെയര്‍മാന്‍ വി.കുഞ്ഞാലി, ജമാഅത്തെ ഇസ്ളാമി ജില്ലാ പ്രസിഡണ്റ്റ് പി.സി.ബഷീര്‍, കെ.മുഹമ്മദ് നജീബ്, ഞെളിയന്‍പറമ്പ് സമരമുന്നണി ഭാരവാഹി വി.ടി.ബിജു, സലീം മമ്പാട് എിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ.ജുമാന്‍ സ്വാഗതവും നബീല്‍ ചാലിയം നന്ദിയും പറഞ്ഞു.
No comments:
Post a Comment