Monday, October 12, 2009

ശാന്തിനഗര്‍ കോളനിവാനികളെ കുടിയിറക്കാന്‍ സമ്മതിക്കില്ല - സോളിഡാരിറ്റി

വര്‍ഷങ്ങളായി താമസിച്ച്‌ വരുന്ന സ്വന്തം കൂരയില്‍നിന്ന്‌ ശാന്തിനഗര്‍ കോളനിനിവാസികളെ കുടിയിറക്കാനുള്ള കുത്സിതശ്രമം എന്ത്‌ വിലകൊടുത്തും ചെറുക്കുമെന്ന്‌ സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ്‌ അറിയിച്ചു. മയക്കുമരുന്നിണ്റ്റെയും മറ്റു അനാശാസ്യ പ്രവര്‍ത്തനങ്ങളുടെയും പേരുപറഞ്ഞ്‌ ഇപ്പോള്‍ നല്ലനിലയില്‍ ജീവിച്ച്‌ വരുന്ന കോളനിവാസികളെ ക്രിമിനലുകളാക്കി ചിത്രീകരിക്കുന്ന അധികാരികളുടെ പ്രസ്താവനകള്‍ അടിസ്ഥാന വര്‍ഗ്ഗത്തോടുള്ള കടുത്ത വിവേചന ഭീകരതയാണ്‌ കാണിക്കുന്നത്‌. വര്‍ഷങ്ങളായി ജനകീയ പ്രവര്‍ത്തനങ്ങളുടെ ഫലമായി മാതൃകാ കോളനിയായിമാറിക്കൊണ്ടിരിക്കുന്ന ശാന്തിനഗര്‍ നിവാസികളെ വീണ്ടും കുറ്റവാളികളാക്കാനെ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കുകയുള്ളൂവെന്നും സെക്രട്ടറിയേറ്റ്‌ വിലയിരുത്തി. ടൂറിസത്തിണ്റ്റെ മറവില്‍ രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന കുടിയിറക്കല്‍ പ്രക്രിയ ശക്തമായ ജനകീയ സമരത്തിലൂടെ തടയുമെന്ന്‌ സോളിഡാരിറ്റി മുന്നറിയിപ്പ്‌ നല്‍കി.

No comments:

Post a Comment

Followers