
സ്വകാര്യ പ്രാക്ടീസ് നിരോധത്തെ കുറിച്ച ഭിന്നാാഭിപ്രായങ്ങള്‍ക്കിടയിലും സര്‍ക്കാറിണ്റ്റെ ധൃതിപ്പെട്ട നടപടി സംശയാസ്പദവും വിഷയത്തിണ്റ്റെ ഗൌരവം പഠിക്കാതെയെന്നും സംവാദ സദസ്സ്. മെഡി.കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധത്തെക്കുറിച്ച് സോളിഡാരിറ്റി കോഴിക്കോട് ജില്ല കമ്മിറ്റിയും എത്തിക്കല്‍ മെഡിക്കല്‍ ഫോറവും സംയുക്തമായി സംഘടിപ്പിച്ച ഓപ്പഫോറം വ്യത്യസ്ത അഭിപായങ്ങള്‍ കൊണ്ട് ശ്രദ്ദേയമായി. ഡോക്ടര്‍മാരെ ഒന്നടങ്കം അധിക്ഷേപിക്കുകയും ചര്‍ച്ചക്ക്പോലും തയ്യാറല്ലെന്ന്് വാശിപിടിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ സ്വകാര്യ പ്രാക്ടീസ് നിരോധനത്തെക്കുറിച്ച് ധവളപത്രം ഇറക്കാനും ൮൦ ശതമാനം ടെസ്റ്റുകള്‍ക്കും സൌകര്യങ്ങള്‍ ഇല്ലാത്ത മെഡിക്കല്‍ കോളേജില്‍ എങ്ങനെ ഗവേഷണം നടത്തുമെന്ന് വിശദീകരിക്കാന്‍ തയ്യാറാകണമെന്ന് കെ.ജി.എം.സി.ടി. സംസ്ഥാന പ്രസിഡണ്ട് വര്‍ഗ്ഗീസ് തോമസ് ആവശ്യപ്പെട്ടു. സ്വകാര്യ പ്രാക്ടീസ് അഴിമതിയിലേക്ക് നീങ്ങുതിനെ സംഘടന അംഗീകരിക്കുില്ലെന്നും സര്‍ക്കാറിണ്റ്റെ നടപടികൊണ്ട് മെഡിക്കല്‍ കോളേജിലെ അഴിമതി ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍മാരുടെ ആശങ്കകള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ച് ഘട്ടം ഘട്ടമായി സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കുകയാണ് വേണ്ടതെന്നും രോഗികളുടെ ജീവന്‍ കൊണ്ട് വില പേശുന്ന സാഹചര്യത്തിലേക്ക് ഡോക്ടര്‍മാര്‍ നീങ്ങരുതെന്നും മെഡിക്കല്‍ രംഗം മെച്ചപ്പെടുത്താന്‍ ഈ സര്‍ക്കാറിണ്റ്റെ ശ്രമങ്ങളെ മുഖവിലക്കെടുക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം കെ.മുഹമ്മദ് നജീബ് ആവശ്യപ്പെട്ടു. അത്യന്തം ഗൌരവമായി കൈകാര്യം ചെയ്യേണ്ട വിഷയത്തെ ലാഘവത്തോടെ കൈകാര്യം ചെയ്ത സര്‍ക്കാറിണ്റ്റെ നടപടി ഗുരുതരമായ വീഴ്ച്ചയാണെന്നും ആരോഗ്യ രംഗത്ത് പ്രതിസന്ധി ഉണ്ടാക്കി സ്വകാര്യ മേഖലയെ പ്രോള്‍സാഹിപ്പിക്കുകയാണ് മന്ത്രി ചെയ്യുതെന്നും ഈ മേഖലയിലെ സംഘര്‍ഷങ്ങള്‍ ഗുണകരമാകുമോ എന്ന് ഡോക്ടര്‍മാരുടെ സംഘടന ആലോചിക്കണമെന്നും യൂത്ത് കോഗ്രസ് ജില്ലാപ്രസിഡണ്ട് ആദം മുല്‍സി പറഞ്ഞു. സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് റസാഖ് പാലേരി മോഡറേറ്ററായിരുന്നു. ഐ.എം.സി.എച്ച്. സൂപ്രണ്ട് ഡോ. ടി.പി. അഷറഫ് അദ്ധ്യക്ഷനായിരുന്നു. ഡോ. സി.എം.അബൂബക്കര്‍, ഡോ. മഹ്‌റൂഫ്‌രാജ്, ഡോ. ശശി. എം.പി, ഡോ. സുനില്‍, പി.എം.ശ്രീകുമാര്‍, ബിശുറുല്‍ ഹാഫി, എം.ഫവാസ്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഷാഫി മൂഴിക്കല്‍ സ്വാഗതവും, സൈജു ഹമീദ് നന്ദിയും പറഞ്ഞു.