മെഡിക്കല്‍ കോളേജില്‍ പരാതി കൌണ്ടര്‍:
സോളിഡാരിറ്റി മെഡിക്കല്‍ കോളേജ് സമര സമിതിയുടെ ആഭിമുഖ്യത്തില്‍ പൊതു ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് പരാതി സ്വീകരണ കൌണ്ടര്‍ സ്ഥാപിച്ചു.
മെഡിക്കല്‍ കോളേജില്‍ നിന്നും രോഗികള്‍ നേരിടേണ്ടി വരുന്ന വിവിധ പീഡനങ്ങളെ പറ്റിയും, ആശുപത്രി ശോച്ച്യവസ്തക്കെതിരെയും, രോഗികള്ക്കെതിരെ നടത്തുന്ന വിവിധ തട്ടിപ്പുകല്‍ക്കെതിരെയും രോഗികളും കൂടെയുള്ളവരും വിവിധ പരാതികള്‍ നല്‍കി.
പരിപാടിക്ക് സമര സമിതി കണ്‍ വീനര്‍ അബ്ദുല്‍ ഖയ്യും, ഷാഫി മൂഴിക്കല്‍, സലിം വെള്ളി പറമ്പ്, ഫൈസല്‍ കുറ്റിക്കാട്ടൂര്‍, യൂസുഫ് മൂഴിക്കല്‍, ലിയാക്കത്ത് എന്നിവര്‍ നേതൃത്വം നല്‍കി.