കോഴിക്കോട്: പൊലീസിന്റെ കണ്ണുവെട്ടിച്ച് നെറ്റ്‌വര്‍ക്ക് കമ്പനിയായ 'ആംവേ' നടത്തിയ യോഗത്തിലേക്ക് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരച്ചുകയറി. എരഞ്ഞിപ്പാലം-കാരപ്പറമ്പ് റോഡിലെ ആശിര്‍വാദ് ലോണ്‍സില്‍ ബുധനാഴ്ച വൈകീട്ട് നടന്ന യോഗമാണ് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ തടഞ്ഞത്.
75 രൂപ രജിസ്‌ട്രേഷന്‍ ഫീസ് വാങ്ങി ആംവെ യോഗം നടത്തുന്നുവെന്നറിഞ്ഞാണ് അമ്പതോളം പ്രവര്‍ത്തകര്‍ ഹാളിനകത്ത് കയറിയത്. യോഗം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് സമരക്കാര്‍ മുദ്രാവാക്യം വിളികളുമായി നിലകൊണ്ടു. ഇതിനിടെ ക്ലാസില്‍ പങ്കെടുക്കാനെത്തിയ ചിലര്‍ സമരക്കാര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ കൂടുതല്‍ പ്രവര്‍ത്തകരെത്തി.
സംഭവമറിഞ്ഞ് നടക്കാവ് പൊലീസ് സ്ഥലത്തെത്തി കമ്പനി അധികൃതരോട് ക്ലാസ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ക്ലാസൊഴിവാക്കി സംഘാടകര്‍ പിരിഞ്ഞുപോയി.
സംസ്ഥാനത്ത് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ വ്യാപകമായി തട്ടിപ്പുകള്‍ നടത്തിവരുന്ന സാഹചര്യത്തിലാണ് സോളിഡാരിറ്റി മാര്‍ച്ച് നടത്തിയത്. ക്ലാസുകള്‍ തുടര്‍ന്നാല്‍ ഇനിയും സമരമുണ്ടാവുമെന്ന് ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ മുന്നറിയിപ്പു നല്‍കി. മാര്‍ച്ചിന് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖയ്യും, നബീല്‍, ചാലിയം, യൂസുഫ് മൂഴിക്കല്‍, റഫീഖ് റഹ്മാന്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.