
ഇന്ത്യന്‍ മുസ് ലീംകള്‍ പിന്നോക്കക്കാരാണെന്ന് കണ്ടെത്തിയ രംഗനാഥ്മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് എം.ഇ.എസ്.സംസ്ഥാന പ്രസിഡണ്ട് ഫസല്‍ ഗഫൂറ്‍ പറഞ്ഞു. സോളിഡാരിറ്റി ജില്ലാ കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച "സംവരണം, മിശ്രകമ്മീഷന്‍ സംവാദ സദസ്സ്" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നോക്ക മുസ് ലീം എന്ന പ്രയോഗത്തില്‍ പ്രശ്നമില്ല. എല്ലാ മുസ് ലീംകളും പിന്നാക്കമാണെന്ന് പറയുന്നത് ശരിയല്ല. മുന്നോക്ക പിന്നോക്ക വിഭാഗങ്ങള്‍ മുസ് ലീംകളിലും ഉണ്ട്-അദ്ദേഹം പറഞ്ഞു. രംഗനാദ് മിശ്ര കമ്മീഷനിലെ സാമ്പത്തിക മാനദണ്ഡത്തിലുള്ള സംവരണമെന്ന തത്വം ഏറെ അപകടകരമാണെന്ന് ജമാ അത്തെ ഇസ് ലാമി അസിസ്റ്റണ്റ്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. ന്യൂനപക്ഷത്തിണ്റ്റെയും മുസ് ലീംകളുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കേരളത്തിലെ എല്‍.ഡി.എഫ്. ഗവണ്‍ മെണ്റ്റിണ്റ്റെയും കേന്ദ്രത്തില്‍ സി.പി.ഐ.എം.ണ്റ്റെയും ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നും, ഇരു മുന്നണിയും ഒരുപോലെയാണെന്ന പ്രസ്താവന ശരിയല്ലെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സമിതി അംഗം എം.ഗിരീഷ് പറഞ്ഞു. എന്‍.വൈ.എല്‍. സംസ്ഥാന പ്രസിഡണ്ട് എന്‍.കെ. അബ്ദുല്‍ അസീസ്, കെ.ഡി.എഫ്. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് ദിലീപ് ഐവര്‍കാല, എം.എസ്.എസ്. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് പി. സിക്കന്ദര്‍, തുടങ്ങിയവര്‍ സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് റസാഖ് പാലേരി അദ്ധ്യക്ഷത വഹിച്ചു. കെ.ജി.മുജീബ് സ്വാഗതവും, യൂസുഫ് മൂഴിക്കല്‍ നന്ദിയും പറഞ്ഞു.