Saturday, January 30, 2010

റോഡ്‌ കയ്യേറ്റം: സോളിഡാരിറ്റി റീത്ത്‌ സമര്‍പ്പിച്ചു

നഗര സൌന്ദര്യ വത്കരണത്തിണ്റ്റെ ഫലമായി അകാല ചരമമടഞ്ഞ ടൌഹാള്‍ റോഡിന്‌ സോളിഡാരിറ്റി സിറ്റി ഏരിയ ആദരാഞ്ജലികള്‍ അര്‍പ്പിച്ച്കൊണ്ട്‌ അനുശോചന പ്രകടനവും റീത്ത്‌ സമര്‍പ്പണവും നടത്തി. നഗരത്തിലെ ഗതാഗതകുരുക്ക്‌ രൂക്ഷമാകും വിധം കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്വകാര്യ പങ്കാളിത്തത്തോട്‌ കൂടി പരസ്യ പ്രദര്‍ശനത്തിന്‌ വേണ്ടി വിവിധ ജംഗ്ഷനുകളില്‍ നടത്തിവരുന്ന അശാസ്ത്രീയവും തലതിരിഞ്ഞതുമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രകടനത്തിന്‌ നബീല്‍ ചാലിയം, സ്വാലിഹ്‌ മളിയേക്കല്‍, അസ്താജ്‌ കെ.ഷാഹുല്‍, അനസ്‌ യാസീന്‍, നൌഫല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Followers